യെമനിലെ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഹൊദെയ്ദ തുറമുഖത്തിനടുത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടത്.

എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മത്സ്യബന്ധനത്തൊഴിലാളികളേയും നാട്ടുകാരേയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഹൊദൈയ്ദ തുറമുഖത്തിനടുത്ത് അല്‍ ഖൊഖയിലായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ രണ്ട് ബോട്ടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.