അമ്മയെ സ്വന്തമാക്കാന്‍ മൂന്ന് മക്കളെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍

ബെംഗളൂരു: കാമുകിയെ സ്വന്തമാക്കാന്‍ അവരുടെ മൂന്ന് മക്കളെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. ഫഹീം ബേഗ് എന്ന ഇലക്ട്രീഷ്യനാണ് അറസ്റ്റിലായത്. ബെംഗളൂരുവിന് സമീപത്തെ കെജി ഹള്ളിയിലാണ് സംഭവം.

സീമ ബീഗത്തിന്റെ മക്കളായ സുല്‍ത്താന്‍ (4), അഫ്‌നാന്‍(8), അഫ്‌റീന്‍ (6) എന്നിവരാണ് കൊലപ്പെട്ടത്. സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരവെ കുട്ടികളെ അഴുക്ക് ചാലില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റു രണ്ടു പേരുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ നസീമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

നസീമയുടെ അയല്‍വാസിയാണ് ഹഫീം. നസീമയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. പരിചയക്കാരനായതിനാലാണ് കുട്ടികള്‍ ഇയാള്‍ക്കൊപ്പം സ്‌കൂളില്‍ നിന്നും പോന്നതെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന നസീമ കുട്ടികളെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ മാസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 27 നാണു കുട്ടികളെ കാണാതായിരുന്നത്.

© 2024 Live Kerala News. All Rights Reserved.