കണ്ണൂര്‍: ശ്രീനാരായണ ഗുരു പ്രതിമയ്ക്കു നേരയുണ്ടായ അക്രമണങ്ങള്‍ക്ക് പിന്നില്‍ സി പി എം ഗൂഡാലോചനയെന്ന് ബി ജെ പി. വിവാദമായ ഗുരു ദേവനെ കുരിശിലേറ്റുന്ന നിശ്ചല ദൃശ്യത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.ബി ജെ പിക്കോ ആര് എസ് എസിനോ ഇതുമായി യാതൊരു ബന്ധമില്ലയെന്നും അദ്ദേഹം പറഞ്ഞു.