ഐ എസ് ഭീകര സംഘടനയില്‍ ചേരാന്‍ പദ്ധതിയിട്ട 11 ഇന്ത്യക്കാരെ യുഎഇ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു

 

ന്യൂഡല്‍ഹി: ഇസ്!ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയില്‍ ചേരാന്‍ പദ്ധതിയിട്ട 11 ഇന്ത്യക്കാരെ യുഎഇ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഐഎസിനെ പരസ്യമായി പിന്തുണയ്ക്കുകയും സാമ്പത്തിക പിന്തുണ ഉള്‍പ്പെടെ മറ്റ് സഹായങ്ങള്‍ക്കായി ശ്രമിച്ചുവെന്നുമാണ് പിടിയിലായവര്‍ക്കെതിരെയുള്ള ആരോപണം. ആഗസ്റ്റ് മാസം മുതല്‍ ഇവര്‍ കസ്റ്റഡിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു മലയാളികളെ യുഎഇ നാടുകടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം 29ന് യുഎഇ തിരിച്ചയച്ചത്.

മലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന പതിനൊന്നു പേരെയാണ് യുഎഇ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ഗൗരവകരമാണെന്നതിനാലാണ് ഇവരെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത് എന്നാണ് വിവരം. ഐഎസിനെ പരസ്യമായി പിന്തുണയ്ക്കുകയും സാമ്പത്തിക പിന്തുണയുള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് ശ്രമിച്ചു, കൂടുതല്‍ ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയവാണ് ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. കഴിഞ്ഞ ദിവസം നാടുകടത്തിയ മലയാളികള്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പകരം സോഷ്യല്‍ മീഡിയയിലൂടെ ഐഎസിന്റെ ആശയങ്ങളെ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്.

© 2024 Live Kerala News. All Rights Reserved.