#Special_Report: ക്ഷേത്രങ്ങള്‍ തകര്‍ത്ത് നഗരം പിടിക്കുന്ന മാര്‍ സ്ലീവ പദ്ധതി പദ്മനാഭന്റെ മണ്ണിലേക്ക്

ക്രിസ്ത്യന്‍ അജണ്ടയ്ക്ക് ഓപ്പറേഷന്‍ അനന്തയുടെ പിന്‍ബലം!. പദ്മനാഭസ്വാമി ക്ഷേത്രത്തെ കളങ്കപ്പെടുത്തി ഹൈന്ദവ സംസ്‌കൃതി തകര്‍ക്കാന്‍ അണിയറ നീക്കം!. ക്യാച്ച് ദി ക്യാപ്പിറ്റല്‍ എന്ന മുദ്രാവാക്യം മുഴക്കിയെത്തുന്ന സീറോ മലബാര്‍ സഭയ്ക്ക് നഗര സഭയുടെ പൂര്‍ണ പിന്തുണ!…

തിരുവനന്തപുരം: തലസ്ഥാനത്തെ പുരാതന ക്ഷേത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് നഗരം പിടിച്ചടക്കുവാന്‍ ക്രിസ്തീയ സഭ ശ്രീപദ്മനാഭന്റെ മണ്ണിലേക്ക്. സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ സ്ലീവപുരം പദ്ധതി എന്ന പേരില്‍ നടപ്പാക്കുന്ന പ്രോജക്ടിന് ഓപ്പറേഷന്‍ അനന്തയുടെ പിന്‍ബലവും നഗരസഭയുടെ പിന്തുണയും ഉണ്ടെന്നാണ് അറിയുന്നത്.  ക്രിസ്ത്യന്‍ അജണ്ട നടപ്പിലാക്കുന്നതിന്റെ ആദ്യപടിയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിനു നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങള്‍. തലസ്ഥാനത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ച് ഹൈന്ദവ സംസ്‌കൃതിയെ തുടച്ചുനീക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഓപ്പറേഷന്‍ അനന്തയ്ക്കുള്ളതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ മാലിന്യ, വെള്ളപ്പൊക്ക വിമുക്തമാക്കാന്‍ നടത്തുന്ന തീവ്രയഞ്ജ പരിപാടിയെന്ന മുഖംനല്‍കി ക്ഷേത്ര വിശ്വാസികളെ ക്ഷേത്രങ്ങള്‍ക്കെതിരെ നിര്‍ത്തുക എന്ന തന്ത്രം പയറ്റിയാണ് ഓപ്പറേഷന്‍ അനന്തയുടെ മുന്നേറ്റം. തകര്‍ത്തെറിയുന്ന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല; പള്ളികള്‍ക്ക് മാത്രമാണ് പുനര്‍നിര്‍മ്മാണ പാക്കേജ്. ”ക്ഷേത്രത്തിനു മുന്നിലൂടെ ചെറുചാല്‍ ഒഴുകിയാല്‍ അത് ഓപ്പറേഷന്‍ അനന്തയില്‍ ഉള്‍പ്പെടുത്തി ചാലിനെ ഭീമാകാരമായ ഓടയാക്കും. ഓട നിര്‍മ്മാണത്തിന് തടസം ആരോപിച്ച് ക്ഷേത്ര ശ്രീകോവില്‍ വരെ പൊളിച്ചടുക്കാനും അനന്ത ടീമിന് മടിയില്ല. എന്നാല്‍ പള്ളികള്‍ക്ക് മുന്നിലെത്തിയാല്‍ അനന്തയുടെ ഓപ്പറേഷന്‍ സഡന്‍ ബ്രേക്കിടും. സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ജേക്കബ് ഈശോ തയ്യാറാക്കിയ മാര്‍ സ്ലീവപുരം പ്രോജക്റ്റിന്റെ മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തുന്ന നാടകങ്ങളാണ് ഇവ,”യെന്ന് പരക്കെ ആക്ഷേപമുണ്ട്. 2012 ലാണ് മാര്‍ സ്ലീവ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 2011 ല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം കണ്ടെത്തിയതിനു ശേഷം. 100 ഏക്കര്‍ സ്ഥലത്ത് 1,136 കോടി ചെലവഴിച്ച് ഒരു ന്യൂ ടൗണ്‍ സ്ഥാപിക്കലായിരുന്നു പദ്ധതി. സ്‌ക്കൂള്‍, മള്‍ട്ടി സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍, 2,000 അപ്പാര്‍ട്ട്‌മെന്റുകള്‍, 200 വില്ലകള്‍, 2.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പിങ് മാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ചര്‍ച്ച് എന്നിവ അടങ്ങുന്ന വമ്പന്‍ പ്രോജക്റ്റ്. അനന്തപുരിക്ക് പകരം ഒരു ക്രിസ്ത്യന്‍ ബെയ്‌സ് ടൗണ്‍. സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് പദ്ധതിയുടെ സൂത്രധാരന്‍. കഴക്കുട്ടം കേന്ദ്രമാക്കി ആരംഭിച്ച് തലസ്ഥാനത്തെ കൈപ്പിടിയിലാക്കുക എന്നതായിരുന്നു ലക്ഷ്യം.ഹിന്ദു സംഘടനകള്‍ മാസ്റ്റര്‍ പ്ലാനിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് പ്രക്ഷോഭത്തിനൊരുങ്ങി. തുടര്‍ന്ന് പ്രോജക്റ്റ് പുനരാവിഷ്‌കരിച്ചു. പുനരാവിഷ്‌കരണ വേളയില്‍ ജേക്കബ് ഈശോ ബന്ധുവായ ശുചിത്വമിഷന്‍ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍ക്കൊണ്ട് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. ഇതോടെ പദ്ധതിയില്‍ തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ 2012, മാലിന്യ പ്രശ്‌നം എന്നിവ ഒത്തുചേര്‍ന്ന് ഒറ്റ അജണ്ടയായി. വികസനത്തിന്റെ മൂടുപടമണിയിച്ച് ക്യാച്ച് ദി ക്യാപ്പിറ്റല്‍ എന്ന ലക്ഷ്യത്തോടെയാണ് മാര്‍ സ്ലീവപുരം പദ്ധതി തലസ്ഥാനത്ത് എത്തിയതെന്ന് ചുരുക്കം. പദ്ധതി നടപ്പിലാക്കാന്‍ തിരുവനന്തപുരം നഗരസഭ മുന്നിട്ടിറങ്ങി. 2012 നവംബറില്‍ മേയര്‍ ചന്ദ്രിക വത്തിക്കാനിലേക്ക് നടത്തിയ സന്ദര്‍ശനവും ദുരൂഹത പരത്തുന്നതാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു യാത്രയെന്നാണറിയുന്നത്. ഹിന്ദു ഭൂരിപക്ഷ മേഖലകള്‍ തകര്‍ക്കാന്‍ സാംസ്‌കാരിക പൈതൃകങ്ങള്‍ നശിപ്പിക്കുകയെന്ന മാര്‍ സ്ലീവ പദ്ധതി അജണ്ട തങ്ങള്‍ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് മേയറെ അവരിലേക്ക് അടുപ്പിച്ചതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. പദ്ധതി സര്‍ക്കാര്‍ മുഖേന നടപ്പിലാക്കാന്‍ ധാരണ ആയതായാണ് അറിയുന്നത്. പദ്മതീര്‍ത്ഥക്കരയിലെ അരയാലുകള്‍ മുറിച്ചു മാറ്റി മെയിന്‍ ട്രീറ്റ് എന്ന് ചീഫ് സെക്രട്ടറി വീമ്പിളക്കിയത് ഈ അജണ്ടയുടെ ബാക്കിപത്രമാണെന്നും ആക്ഷേപമുണ്ട്. നഗരമാലിന്യ നിര്‍മ്മാര്‍ജ്ജനമെന്ന ഓമനപ്പേരിട്ട് മാര്‍ സ്ലീവ പദ്ധതിക്ക് വേരുറപ്പിക്കാന്‍ സന്നാഹമൊരുക്കുകയാണ് അനന്ത ടീം ചെയ്യുന്നതെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Courtesy: www.janmabhumidaily.com

© 2024 Live Kerala News. All Rights Reserved.