#Shocking_News: അതിര്‍ത്തിയില്‍ പാക് വെടിവെയ്പില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് വെടിവെയ്പില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലായിരുന്നു വെടിവെയ്പുണ്ടായത്. വെടിവെയ്പിന് പിന്നാലെ കനത്ത ഷെല്ലാക്രമണവും ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സായ് കുര്‍ദ് ഗ്രാമത്തിലെ സുഭാഷ് ചന്ദര്‍ (45), ബിമല ദേവി (42), അബ്ദൂലിയന്‍ ഗ്രാമവാസിയായ പവന്‍ കുമാര്‍ (55) എന്നിവരാണ് മരിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ പാക് സേന നടത്തിയ വെടിവെയ്പില്‍ ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറ്റേന്നുണ്ടായ വെടിവെയ്പില്‍ ഗ്രാമവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
രാത്രി 1.45 ഓടെ അതിര്‍ത്തി മേഖലയായ കിഷന്‍പൂരിലായിരുന്നു വെടിവെയ്പും ഷെല്ലാക്രമണവും തുടങ്ങിയത്. ജുഗ്നുചക്, ജൊറാഫോം, ഹര്‍ണ, സിയ, നവാപിന്ത്, ചാന്തുചക് തുടങ്ങിയ മേഖലകളിലേക്കായിരുന്നു കൂടുതലും വെടിവെയ്പുണ്ടായത്.

© 2024 Live Kerala News. All Rights Reserved.