ഓഹരി വിപണയിലെ തകർച്ച: പ്രധാനമന്ത്രി സ്ഥിതി പരിശോധിച്ചു

ന്യൂഡൽഹി: തിങ്കളാഴ്ച ഓഹരി വിപണി നേരിട്ട ‘രക്തച്ചൊരിച്ചി’ലിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധന നടത്തി. പരിഷ്കാര അജണ്ടകളും സാന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന കൂടുതൽ നടപടികളും സ്വീകരിക്കാൻ അദ്ദേഹം നി‌ർദ്ദേശിച്ചുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഓഹരി-നാണ്യ വിപണിയിലെ ചലനങ്ങൾ നിരീക്ഷിച്ച പ്രധാനമന്ത്രി സന്പദ് വ്യവസ്ഥ ഭദ്രമാണെന്ന് വിലയിരുത്തിയതായും ധനമന്ത്രി സൂചിപ്പിച്ചു.

ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ച വന്പൻ ഇടിവാണ് നേരിട്ടത്. ബോംബെ സൂചിക സെൻസെക്സ് 1624 പോയിന്റ് ഇടിഞ്ഞ് 25,741 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2009നു ശേഷമുള്ള ഏറ്റവു വലിയ ഇടിവായിരുന്നു ഇത്. ഏഴ് ലക്ഷം കോടിയോളം രൂപയുടെ നഷ്ടം നിക്ഷേപകർക്ക് ഉണ്ടായി.

© 2024 Live Kerala News. All Rights Reserved.