കങ്കണയ്ക്ക് 11 കോടി.!!

ക്വീൻ, തനു വെഡ്‌സ് മനു തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിലൂടെ ബോളിവുഡിലെ വിജയനായികയായി മാറിയിരിക്കുകയാണ് കങ്കണ റണൗട്ട്. ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാണ് ഇപ്പോൾ ദേശീയ അവാർഡ് ജേതാവ് കൂടിയായ കങ്കണ റോണത്ത്. തന്റെ പുതിയ ചിത്രത്തിനായി താരം പറ്റിയ പ്രതിഫലം എത്രയാണെന്നറിയാമോ? 11 കോടി രൂപ.

നിഖിൽ അദ്വാനിയുടെ കട്ടി ബാത്തി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് കങ്കണ ഇപ്പോൾ ഉള്ളത്. അത് പൂർത്തിയായാലുടൻ ഷാഹിദ കപൂറും സെയ്ഫ് അലി ഖാനും നായകന്മാരാകുന്ന റങ്കൂണിൽ ജോയിൻ ചെയ്യും. ഈ തിരക്ക് കാരണം കങ്കണയ്ക്ക് നഷ്ടമായത് അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ്. അത് തന്റെ വലിയൊരു നഷ്ടമാണെന്ന് കങ്കണ സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

Courtesy:Keralakoumudi

© 2024 Live Kerala News. All Rights Reserved.