Watch Video: ആരാധകരെ ഞെട്ടിക്കാനായി സണ്ണി ലിയോണ്‍ വീണ്ടും എത്തുന്നു… ചിത്രീകരണ വീഡിയോ പുറത്തായി

ബോളിവുഡ് ഹോട്ട്സ്റ്റാർ സണ്ണി ലിയോണിന്റെ വീഡിയോ പുറത്തായി. ഒരു പാൻ മസാലയുടെ പരസ്യ ഷൂട്ടിന്റെ വീഡിയോയാണ് പുറത്തായിരിക്കുന്നത്. പരസ്യ ചിത്രീകരണം ലോസ് ആഞ്ചലസിൽ പുരോഗമിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ലീക്കായിരിക്കുന്നത്.

വളരെ സെക്‌സിയായി എത്തി സണ്ണി ലിയോൺ ഇത്തവണയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ‘മെഹക് ലിയോൺ കി…’ എന്നു തുടങ്ങുന്ന ഗാനത്തിൽ റെഡ് സെക്സി വേഷത്തിലാണ് ഹോട്ട് താരം ചുവടുവയ്ക്കുന്നത്. ബേബി ഡോൾ, പിങ്ക് ലിപ്സ് എന്നീ ഗാനങ്ങൾക്കുശേഷം സണ്ണിക്കു വേണ്ടി ഗായിക കനിക കപൂറാണ് പരസ്യത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു ഈ ഗാനത്തിന്റെ ചിത്രീകരണമെന്നാണ് സണ്ണി പറയുന്നത്. ഹെലികോപ്ടറിലാണ് സണ്ണിയെ ഷൂട്ടിംഗിനായി എത്തിച്ചത്. അതും തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്നാണ് ഹോട്ട് താരം ഹോട്ടായി പറയുന്നത്. ലീക്ക് വീഡിയോ കണ്ട് പരസ്യത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

© 2024 Live Kerala News. All Rights Reserved.