കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ, വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട് സന്ദർശിക്കും

വയനാട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ട് 6:30 ഓടെയാണ് മന്ത്രിയും സംഘവും വയനാട്ടിൽ എത്തുക. തുടർന്ന് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട് സന്ദർശിക്കുന്നതാണ്. വന്യജീവി ആക്രമണങ്ങളിൽ നടപടി സ്വീകരിക്കാത്തതിനെതിരെ സംസ്ഥാന സർക്കാർ രൂക്ഷ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വയനാട്ടിൽ എത്തുന്നത്.

വയനാട്ടിൽ വന്യജീവി ആക്രമണത്തെ തുടർന്ന് നിരവധി ജീവനുകളാണ് നഷ്ടമായിട്ടുള്ളത്. വിഷയം പരിഹരിക്കാത്തത് സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണെന്നും, പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. വന്യജീവി ആക്രമണങ്ങളെ നേരിടാൻ ഫലപ്രദമായി യാതൊന്നും ചെയ്യുന്നില്ലെന്നും, നൂതന സംവിധാനങ്ങൾ ഇല്ലെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.