കമ്പിവടിയ്ക്കടിച്ച് കയ്യുംകാലും ഒടിച്ചു ബലമായി വിഷം കുടിപ്പിച്ച് ക്രൂരത: മരണത്തിന് മുൻപ് 14കാരി അനുഭവിച്ചത് കൊടുംവേദന

കൊച്ചി: ആലുവയിലെ ദുരഭിമാനക്കൊലയുടെ ഞെട്ടലിലാണ് നാട്. സ്വന്തം മകളെയാണ് പിതാവ് വിഷം നൽകി കൊലപ്പെടുത്തിയത്. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് സ്വന്തം വാപ്പ പതിനാലുകാരിയെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചശേഷം ബലമായി കളനാശിനി വിഷം കൊടുത്ത് കൊന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഉച്ചക്ക് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം. രാവിലെ കളമശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നില്‍കും.

കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കൊടും ക്രൂരത. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുട്ടി നല്‍കിയ മൊഴി പ്രകാരം പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ റിമാൻഡിൽ ജയിലിലാണ്.
ഒക്ടോബർ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു ഇയാളുടെ കൊടും ക്രൂരത. ആദ്യം കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷം കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. ഉമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിനു പുറത്താക്കിയായിരുന്നു മകളോട് പിതാവ് ഈ ക്രൂരത കാട്ടിയത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമായിരുന്നു പിതാവിന്‍റെ വൈരാഗ്യത്തിന് കാരണം. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനടക്കം മകളെ നേരത്തെ വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വെയ്ക്കുകയും ചെയ്തു.

© 2023 Live Kerala News. All Rights Reserved.