2034ലെ ലോകകപ്പ് ഫുട്ബോള്‍ സൗദിയിലേക്കെന്ന് സൂചന

2034ലെ ലോകകപ്പ് ഫുട്‌ബോള്‍ സൗദിയിലേക്കെന്ന് സൂചന. ഓസ്ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വര്‍ധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങള്‍ക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാന്‍ അവസരം അനുവദിച്ചിരുന്നത്. ഓസ്ട്രേലിയ പിന്മാറിയതിനാല്‍ മത്സര രംഗത്തുള്ള ഏകരാജ്യമായ സൗദിയാകും ഇനി വേദിയാകുക.

2026 ലോകകപ്പ് വടക്കന്‍ അമേരിക്കയിലെ കാനഡ, മെക്സികോ, യുഎസ് എന്നീ രാജ്യങ്ങളിലായാണ് നടക്കുക. 2030 ലോകകപ്പ് നടക്കുന്നത് മൂന്ന് ഭൂഖണ്ഡങ്ങളിലായാണ്. മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് 2030 ലോകകപ്പിന്റെ പ്രധാന സംഘാടകര്‍. അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളും വേദിയൊരുക്കും.

2034 ലോകകപ്പ് ആസിയാന്‍ രാജ്യങ്ങളില്‍ നടത്താന്‍ ശ്രമം നടത്തിയെങ്കിലും അവസാനം പിന്മാറുകയായിരുന്നു. ശേഷം ഓസ്ട്രേലിയ പല രാജ്യങ്ങളെയും ഒപ്പം കൂട്ടി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗതിയില്ലാതെ അവസാനിച്ചു. ഒടുവില്‍ തങ്ങള്‍ പിന്മാറുന്നതായി ഓസ്ട്രേലിയ ഇന്ന് അറിയിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.