ഏഷ്യന്‍ പാര ഗെയിംസ് ഡിസ്‌കസ് ത്രോയില്‍ നീരജ് യാദവിന് സ്വര്‍ണം

പാര ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ നീരജ് യാദവാണ് മെഡല്‍ നേടിയത്. 38.56 മീറ്റര്‍ എറിഞ്ഞ് ഏരിയ റെക്കോഡോഡെയാണ് നീരജിന്റെ മെഡല്‍ നേട്ടം. ഇന്ത്യയ്ക്ക് തന്നെയാണ് വെള്ളിയും വെങ്കലവും ലഭിച്ചത്. യോഗേഷ് കതുനിയയാണ് വെള്ളി നേടിയത്, മുത്തുരാജ വെങ്കലവും സ്വന്തമാക്കി.

പുരുഷ വിഭാഗത്തില്‍ മനീഷ് കൗരവാണ് ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ സ്വന്തമാക്കിയ മറ്റൊരു താരം. കെഎല്‍ 3 കനോയില്‍ 44.605 സെക്കന്‍ഡില്‍ വെങ്കല മെഡല്‍ ആണ് മനീഷ് സ്വന്തമാക്കിയത്. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ മനീഷിന്റെ എഷ്യന്‍ ഗെയിംസിലെ ആദ്യ മെഡലാണിത്.

എഷ്യന്‍ പാരാ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇതോടെ ഇന്ത്യ മൂന്ന് മെഡല്‍ സ്വന്തമാക്കി. വനിതകളുടെ തുഴച്ചില്‍ മത്സരത്തില്‍ കെഎല്‍2 കാനോ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രാചി യാദവ് നേരത്തെ സ്വര്‍ണം കരസ്ഥമാക്കിയിരുനനു. ചൈനയെ മറികടന്നാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. 54.962 സെക്കന്‍ഡാണ് പ്രാചിയുടെ സമയം. നേരത്തെ വനിതകളുടെ വിഎല്‍ 2 വില്‍ വെള്ളിമെഡലും പ്രാചി സ്വന്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.