ഖലിസ്ഥാൻ തീവ്രവാദികൾക്കായി മിലിട്ടറി ഇന്റലിജൻസ് പരിശോധന, രാജ്യത്ത് നിരവധിപ്പേർ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു

ഇന്ത്യയിലെ ഖലിസ്ഥാനികളുടെ താവളങ്ങളിലേക്ക് ഇരച്ചുകയറി എൻഐഎയും മിലിട്ടറി ഇന്റലിജൻസും. ഖലിസ്ഥാൻ ഭീകരരേ പിടികൂടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഖലിസ്ഥാൻ തീവ്രവാദികൾക്കായി രാജ്യവ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളായ എൻഐഎയും മിലിട്ടറി ഇന്റലിജൻസും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്.

കാനഡ, പാക്കിസ്ഥാൻ എന്നി രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാ​ദികളുടെ ഇന്ത്യയിലെ താവളങ്ങളിലാണ് പരിശോധന. നിരവധി ആയുധങ്ങൾ‌ പിടിച്ചെടുത്തിട്ടുണ്ട്. എൻഐഎ നിരവധി ഖലിസ്ഥാൻ ഭീകരരെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധപ്പെട്ട ഖലിസ്ഥാൻ തീവ്രവാദികളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.പഞ്ചാബ്, രാജസ്ഥാൻ, യുപി, ഹരിയാന ഉത്തരാഖണ്ഡ്, ഡൽഹി എന്നി സംസ്ഥാനങ്ങളിലാണ് പരിശോധന.

© 2023 Live Kerala News. All Rights Reserved.