കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കി ഇന്ത്യ, വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും

ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. കാനഡ ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും. രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. G7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്.

തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.

© 2024 Live Kerala News. All Rights Reserved.