“റാഫ്റ്റിംങ് &ട്രെക്കിംങ് ഡബിൾ ധമാക്ക” ജൂലൈ 29ന് കണ്ണൂർ ജില്ലയിലെ പുളിങ്ങോമിൽ,രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു .

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് !
പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് !
ഇതാ ഒരു സുവർണ്ണാവസരം !
ഞാൻ ജോളി, നിങ്ങളുടെ സുഹൃത്തും വഴികാട്ടിയും.

നമ്പികുളത്ത് സ്ത്രീകൾക്ക് മാത്രമായി നടത്തിയ ട്രെക്കിങ് വിജയകരമായി പര്യവസാനിച്ചതിനു ശേഷം ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് അഡ്വഞ്ചർ 2.0 “റാഫ്റ്റിംങ് &ട്രെക്കിംങ് ഡബിൾ ധമാക്ക” ആരംഭിക്കുകയാണ്.

ഈ മൺസൂണിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, ആവേശവും സാഹസികതയും നിറഞ്ഞ രണ്ട് ദിവസത്തേക്ക് ഈ സുവർണ്ണാവസരം ഉപയോഗിക്കൂ. ആദ്യ ദിവസം തേജസ്വിനി നദിയിൽ “വൈറ്റ് വാട്ടർ റാഫ്റ്റിംഗ്” നടത്താൻ നിങ്ങൾക്ക് അവസരമുണ്ട്, രണ്ടാം ദിവസം നമ്മുടെ സാഹസിക യാത്ര കോട്ടത്തലച്ചി മലയിലേക്ക് മാറുന്നു,
അവിടെ നിങ്ങൾക്ക് വ്യത്യസ്തമായ ഒരു സാഹസികത അനുഭവിക്കാം ! ഉയരങ്ങൾ താണ്ടുന്നതിന്റെ ആവേശം ആസ്വദിക്കാം !
മല മുകളിൽ ആയിരിക്കുമ്പോൾ, പശ്ചിമഘട്ടത്തിന്റെ 360 ഡിഗ്രി കാഴ്ച നിങ്ങളെ ആകർഷിക്കും. കണ്ണൂർ ജില്ലയിലെ പുളിങ്ങോമിലാണ് നമ്മുടെ ഈ രണ്ട് സ്ഥലങ്ങളും !
ഈ പാക്കേജിൽ താമസം, ഭക്ഷണം, റാഫ്റ്റിംഗ്, ട്രെക്കിംഗ്, താമസ സ്ഥലത്തു നിന്ന് ട്രെക്ക് പോയിന്റിലേക്കും തിരിച്ചും പോകാനുള്ള യാത്രയും ഉൾപ്പെടുന്നു. ഈ സാഹസികതയിൽ ഏർപ്പെടാൻ നിങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങളും ഷൂകളും കൊണ്ടുവന്നാൽ മതി. പിന്നെ എന്തിന് കാത്തിരിക്കണം?നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്ന ഈ പരിപാടിയിലേക്ക് 1000 രൂപ അടച്ച് ഇന്നുതന്നെ രജിസ്റ്റർ ചെയ്തു നിങ്ങളുടെ സീറ്റ് ഉറപ്പുവരുത്തുക.

ക്യാമ്പ് അസംബ്ലി പോയിന്റ്: വൈഎംസിഎ ഗ്രൗണ്ട്. പുളിങ്ങോം .

ഉച്ചക്ക് 1.30 ക്ക് YMCA സ്പോർട്സ് കോംപ്ലക്സിനു മുന്നിൽ എത്തുക. ഇവിടെ ആണ് നമ്മളുടെ താമസം. ചെക്കിൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഏകദേശം 2 മണിയോടെ ഏതാനും കിലോമീറ്ററുകൾ ദൂരെയുള്ള റാഫ്റ്റിംഗ് പോയിന്റ്ലേക്കു പോകുന്നതാണ്. അവിടെ വച്ചു ലൈഫ് ജാക്കറ്റ്, ഹെൽമെറ്റ്‌, തുഴ എന്നിവ നൽകപ്പെടുന്നതാണ്. തുടർന്ന് റാഫ്റ്റിംഗിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും സുരക്ഷ ക്രമീകരണങ്ങളെ കുറിച്ചുള്ള ഒരു ക്ലാസും ഉണ്ടാകും..
തുടർന്ന് 10km നീളുന്ന റാഫ്റ്റിംഗ് ആരംഭിക്കുകയായി.വളവും തിരിവും ഒഴുക്കും ഉള്ള വെള്ളത്തിലൂടെ മരങ്ങളുടെയും പുഴയുടെ നടക്കുള്ള പാറകളുടേയും കുറ്റിച്ചെടികളുടേയും ഇടയിലൂടെ ഒരു യാത്ര. ഇത് കൂടാതെ റാഫ്റ്റിൽ നിന്നും ചാടി പുഴയിലൂടെ വേണമെങ്കിൽ ഒരു നീന്തലും ആവാം.

റാഫ്റ്റിംഗ് കഴിഞ്ഞാൽ താമസഥലത്തേക്ക് ഒരു ചെറിയ യാത്ര. ചായകുടിയും വിശ്രമവും കഴിഞ്ഞ ശേഷം പാട്ടും ക്യാമ്പ് ഫയറും. അത്താഴം കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാം.

രണ്ടാം ദിവസം നമ്മുടെ ട്രെക്കിങ്ങ് ദിവസം ആണ്. രാവിലെ 7 മണിക്ക് തുടങ്ങുന്ന ജീപ്പ് യാത്ര നമ്മളെ കൊട്ടത്തലച്ചി മലയുടെ അടിവാരത്ത് എത്തിക്കും. തുടർന്ന് 3km നടന്നുകയറി മലയുടെ മുകളിൽ എത്തിയാൽ അവിടെ നമ്മെ കാത്തിരിക്കുന്നത് പശ്ചിമഘട്ട മല നിരകളുടെ 360°കാഴ്ച ആണ് !!

കാഴ്ചകൾ ഒക്കെ കണ്ടു 10 മണിയോടെ നമ്മൾ വീണ്ടും മലയടിവാരത്തിലേക്ക് ഇറങ്ങാൻ തുടങ്ങും. താഴെ പാർക്ക് ചെയ്തിരിക്കുന്ന വാഹനം നമ്മളെ താമസ സ്ഥലത്തേക്ക് തിരികെ കൊണ്ടുപോകും. പുഴയിൽ കുളിക്കണം എന്നുള്ളവർക്കു ഒന്നുടെ അതിനുള്ള അവസരം ഉണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം വീടുകളിലേക്ക് !

അപ്പോ ഇനി എന്താ ആലോചിക്കാൻ !
ഉടനെ വിളിക്കൂ

പുളിങ്ങോമിൽ നിന്ന് പയ്യന്നൂരിലേക്കുള്ള ദൂരം 39 കിലോമീറ്ററാണ്. റെയിൽവേ സ്റ്റേഷനിൽ എത്താൻ ഏകദേശം ഒന്നര മണിക്കൂർ എടുക്കും.

 നന്ദി🙏

© 2024 Live Kerala News. All Rights Reserved.