കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇനി കേരളത്തിൽ ഉള്ളത് 6000 നായകൾ മാത്രമാണെന്നും ബാക്കി എല്ലാ നായകളെയും കൊന്നെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംഘടന ചൂണ്ടിക്കാട്ടുന്നു.

കലാപ സമാനമായ സ്ഥിതിയിലൂടെയാണ് കേരളത്തിൽ നായകളെ കൊല്ലുന്നത് എന്നാണ് സംഘടനയുടെ ആരോപണം. എബിസി ചട്ടങ്ങൾ നടപ്പാക്കാൻ തയ്യാറാകാത്ത സർക്കാർ തെരുവ് നായകളെ പ്രാകൃതമായ രീതിയിൽ കൊല്ലുന്നത് മൂക സാക്ഷിയായി കണ്ടിരിക്കുകയാണ്. തെരുവ് നായകളെ കൊല്ലുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തിൽ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കർശന നിർദേശം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.