അടൽ തുരങ്കത്തിൽ സോണിയയുടെ പേരുൾപ്പെടുത്താൻ ഹിമാചൽ പ്രദേശിലെ പുതിയ കോൺഗ്രസ് സർക്കാർ: പ്രക്ഷോഭം നടത്തുമെന്ന് ബിജെപി

ഹിമാചൽ പ്രദേശ്: അടൽ തുരങ്കത്തിന്റെ പേരിൽ ഹിമാചലിൽ കോൺഗ്രസ് ബിജെപി തർക്കം. എന്നാൽ അടല്‍ തുരങ്കത്തിന്റെ പേര് മാറ്റില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു വ്യക്തമാക്കി. തുരങ്കത്തില്‍ സ്ഥാപിച്ചിരുന്ന 12 വര്‍ഷം പഴക്കമുള്ള സോണിയ ഗാന്ധിയുടെ പേരുള്ള ഫലകം ഹിമാചലിലെ കുളു മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എടുത്തു മാറ്റിയിരുന്നു. എന്നാൽ സോണിയാ ഗാന്ധി, മുന്‍ മുഖ്യമന്ത്രി അന്തരിച്ച വീര്‍ഭദ്ര സിംഗ്, അന്നത്തെ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമല്‍, പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയ ഫലകം തുരങ്കത്തിന് സമീപം ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് സർക്കാർ പറയുന്നത്.

സോണിയാ ഗാന്ധി പദ്ധതിക്ക് തറക്കല്ലിട്ടെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. തുരങ്കത്തിന്റെ പേര് മാറ്റാനുള്ള ഏത് ശ്രമത്തെയും ചെറുക്കുമെന്ന ബിജെപിയുടെ ഭീഷണികൾക്കിടയിൽ, സംസ്ഥാന സർക്കാർ അങ്ങനെ ചെയ്യില്ലെന്നും എന്നാൽ തറക്കല്ലിട്ടവരുടെ പേരുകൾ ഉൾപ്പെടുത്തി ഫലകം മാറ്റുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. അത്തരമൊരു നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും തുരങ്കത്തിന്റെ തറക്കല്ല് ഇട്ടവരുടെ പേര് കൂടി ഉള്‍പ്പെടുത്തി ഫലകം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.