ഷാരോണ്‍ കൊല, ഗ്രീഷ്മയുടെ പദ്ധതികളെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഷാരോണിന് വിഷം നല്‍കിയ ശേഷം അന്വേഷണം വഴിതെറ്റിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാല്‍ എങ്ങനെയൊക്കെ മൊഴി നല്‍കണമെന്നും ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.


Latest News
KeralaNews

ഷാരോണ്‍ കൊല, ഗ്രീഷ്മയുടെ പദ്ധതികളെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍

പൊലീസിനോട് എന്ത് പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു

Nov 1, 2022, 02:29 pm IST

FacebookTwitterLinkedInPinterestReddit

തിരുവനന്തപുരം: ഷാരോണിന് വിഷം നല്‍കിയ ശേഷം അന്വേഷണം വഴിതെറ്റിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാല്‍ എങ്ങനെയൊക്കെ മൊഴി നല്‍കണമെന്നും ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.

Read Also: കെ.എസ്.യു നേതാവിനെതിരെ ബലാത്സംഗ കേസ്: തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് പരാതി by TaboolaSponsored LinksYou May LikeYour Genes deserve these Jeans!Snitch.co.inShop NowCost Of Fertility Clinics Might Surprise YouIVF Treatment – Search AdsSearch NowUnsold Laptops Are Being Sold for Next to Nothing. (Click for Results)Laptops | Search Ads

പൊലീസിനോട് എന്ത് പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഷാരോണ്‍ വീട്ടിലെടുത്തുന്നതിനു തൊട്ടുമുന്‍പ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പുറത്തുപോയിരുന്നു. ഇതോടെ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, ഇരുവരും അധികം ദൂരേയ്ക്ക് പോയിരുന്നില്ലെന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.

അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്. കൊലപ്പെടുത്തുന്നതിനായി വിഷം നല്‍കിയത് തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തില്‍ നിയമപരമായ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. എന്നാല്‍, പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും പാറശാല പൊലീസായിരുന്നു. കേസില്‍ മൂന്ന് പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്‌നങ്ങളുണ്ടോ, കേസ് തമിഴ്‌നാട് പൊലീസിന് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണസംഘം നിയമോപദേശം തേടിയത്.

© 2024 Live Kerala News. All Rights Reserved.