ലോഡിറക്കുന്നത് തടയാനെത്തിയ ചുമട്ടുത്തൊഴിലാളികളെ വെല്ലുവിളിച്ച് വീട്ടമ്മ; ഒരുത്തന്റെയും സഹായം വേണ്ടെന്ന് പറഞ്ഞ് മുഴുവൻ തറയോടും ദിവ്യ ഇറക്കിയത് ഒറ്റയ്ക്കും;

തിരുവനന്തപുരം: ശ്രീകാര്യത്ത് ചുമട്ടു തൊഴിലാളികളുടെ ക്രൂരത വിധവയായ വീട്ടമ്മയോട്. നോക്ക് കൂലി കൊടുക്കാത്തതിനാലാണ് യുവതിയെ കൊണ്ട് ഒറ്റയ്ക്ക് ലോഡിറക്കാൻ ഇവർ നിർബന്ധിച്ചത്. ചുമട്ടുത്തൊഴിലാളികളെ വെല്ലുവിളിച്ച് ലോറിയിൽ നിന്ന് തറയോടുകൾ ഇറക്കിയ വീട്ടമ്മയാണിപ്പോൾ താരം. മിനിലോറിയില്‍ കൊണ്ടുവന്ന തറയോടു പായ്ക്കറ്റുകള്‍ ചുമട്ടുതൊഴിലാളികളുടെ പിടിവാശിമൂലമാണ് ഒറ്റയ്ക്ക് ഇറക്കിയത്.

പൗഡിക്കോണം പാണന്‍വിളയ്ക്കടുത്തു പുത്തന്‍വിള ബഥേല്‍ ഭവനില്‍ ദിവ്യ പണിയിക്കുന്ന വീട്ടിലാണ് സംഭവം. തിരുവനന്തപുരം നഗരസഭയില്‍നിന്നുള്ള സഹായംകൂടി പ്രയോജനപ്പെടുത്തിയാണ് വീടുപണിയുന്നത്.
ശ്രീകാര്യം: ചുമട്ടുത്തൊഴിലാളികളെ വെല്ലുവിളിച്ച് ലോറിയിൽ നിന്ന് തറയോടുകൾ ഇറക്കിയ വീട്ടമ്മയാണിപ്പോൾ താരം. മിനിലോറിയില്‍ കൊണ്ടുവന്ന തറയോടു പായ്ക്കറ്റുകള്‍ ചുമട്ടുതൊഴിലാളികളുടെ പിടിവാശിമൂലമാണ് ഒറ്റയ്ക്ക് ഇറക്കിയത്.

© 2024 Live Kerala News. All Rights Reserved.