ശക്തമാക്കി വിഴിഞ്ഞം സമരം; വള്ളങ്ങള്‍ അടക്കം ഉപയോഗിച്ച് റോഡ് ഉപരോധിക്കുന്നു, നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുന്നു. അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങല്‍, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളിലാണ് സമരം.

വള്ളങ്ങള്‍ അടക്കം ഉപയോഗിച്ചാണ് റോഡ് ഉപരോധിക്കുന്നത്. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തുന്നുണ്ട്. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരം കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും.

© 2024 Live Kerala News. All Rights Reserved.