സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് അന്തരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായംസിങ് യാദവ്(82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 82 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എസ്പി ഗോത്രപിതാവിന്റെ നില വളരെ ഗുരുതരമായിരുന്നു നേതാവിന്റെ മരണവാർത്ത പാർട്ടി മേധാവിയും യാദവിന്റെ മകനുമായ അഖിലേഷ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യു.പി മുഖ്യമന്ത്രിയായിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1996 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു. 1939 നവംബർ 22 ന് ജനിച്ച മുലായം സിംഗ് യാദവ് ഒരു മുതിർന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനും സമാജ്‌വാദി പാർട്ടിയുടെ മേധാവിയുമായിരുന്നു. ഉത്തർപ്രദേശിലെ അസംഗഢ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായിരുന്നു.

© 2024 Live Kerala News. All Rights Reserved.