“ആം ആദ്മി പാർട്ടി” ഭരണഘടന സംരക്ഷിക്കാൻ ദൈവത്തിന്റെ ഇടപെടലോടെ രൂപീകരിച്ച സംഘടന: അരവിന്ദ് കെജ്രിവാൾ

ഭരണഘടന സംരക്ഷിക്കാൻ ദൈവത്തിന്റെ ഇടപെടലോടെയാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത് എന്ന് അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച ആം ആദ്മി പാർട്ടിയുടെ പ്രഥമ രാഷ്ട്രീയ ജനപ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡൽഹി സംസാരിക്കവെയാണ് കെജ്രിവാൾ വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

2012-ൽ ആം ആദ്മി പാർട്ടി നിലവിൽ വന്നത് ദൈവത്തിന്റെ ഇടപെടലോടെയാണ്. അത് കൃഷ്ണൻ ചെയ്തതുപോലെ വലിയ രാക്ഷസന്മാരായ അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ കൊല്ലുകയാണ്. ഭരണഘടനാ അസംബ്ലി അംഗീകരിച്ച് കൃത്യം 63 വർഷത്തിന് ശേഷം, ഭരണഘടനയെ രക്ഷിക്കാൻ 2012 നവംബർ 26 ന് ആം ആദ്മി പാർട്ടി രൂപീകരിച്ചു,” കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലും പഞ്ചാബിലും സർക്കാരുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞെങ്കിലും 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗര തദ്ദേശസ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും ആകെ 1,446 തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുണ്ട്, “ദൈവം എല്ലാ സംസ്ഥാനങ്ങളിലും എഎപിയുടെ വിത്ത് വിതച്ചിരിക്കുന്നു. ഈ രാജ്യത്തിന്റെ വികസനത്തിന്, ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തം നൽകുന്നു. ഡൽഹിയിലും പഞ്ചാബിലും വിത്തുകൾ മരങ്ങളായി മാറിയിരിക്കുന്നു, തണലും ഫലങ്ങളും കൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ഈ വിത്ത് ഇനി ഗുജറാത്തിലും വൃക്ഷമായി മാറും.” അദ്ദേഹം കൂട്ടിച്ചേർത്തു

മാത്രമല്ല രൂപീകൃതമായതിന് ശേഷം വെറും 10 വർഷത്തിനുള്ളിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇത്രയും വേഗത്തിൽ വളർന്നിട്ടില്ലെന്നും കെജ്‌രിവാൾ അവകാശവാദം ഉന്നയിച്ചു.

അതേസമയം ആം ആദ്മി പാർട്ടിയെ കൃഷ്ണനുമായി ഉപമിച്ചതിന് കെജ്‌രിവാളിനെ ബിജെപി പരിഹസിച്ചു. രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതിന് ശേഷം സ്വയം ദൈവമായി കരുതുന്ന ഒരു “മെഗലോമാനിക്’ ആണ് കെജ്‌രിവാൾ എന്നാണ് ബിജെപി വക്താവ് സംബിത് പത്ര പത്രസമ്മേളനത്തിൽ പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.