തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമേ ശരിയുള്ളൂ, അസത്യ വാ‍ർത്തകളുടെ കണക്ക് കൈവശമുണ്ട്; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റര്‍: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമേ ശരിയുള്ളൂ എന്ന് റൊണാൾഡോ പറയുന്നത്. അസത്യ വാ‍ർത്തകളുടെ കണക്ക് തന്‍റെ കൈവശമുണ്ടെന്നും താരം കൂട്ടിചേർത്തു. ടീമിന്‍റെ മോശം പ്രകടനം കാരണം റൊണാൾഡോ മാഞ്ചസ്റ്റ‍ർ യുണൈറ്റഡ് വിടണമെന്ന സുഹൃത്തിന്‍റെ പോസ്റ്റിന് കമന്‍റായാണ് സൂപ്പർതാരം ഇക്കാര്യം പറഞ്ഞത്.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതയേറി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാധ്യമങ്ങള്‍ക്ക് റോണോയുടെ വിമര്‍ശനം. സമ്മർ ട്രാൻസ്ഫർ ജാലകത്തിന്‍റെ അവസാന ദിനങ്ങളില്‍ റോണോയ്ക്കായി ആരെങ്കിലും രംഗത്തെത്തുമോ എന്ന് വ്യക്തമല്ലെങ്കിലും റൊണാൾഡോയുടെ സാന്നിധ്യം കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും ടീമിനെ മോശമായി ബാധിക്കുന്നുവെന്നാണ് ടീം മാനേജ്മെന്‍റ് വിലയിരുത്തുന്നത്.

© 2024 Live Kerala News. All Rights Reserved.