സോളാര്‍ ലൈംഗിക പീഡനക്കേസില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റംഗവുമായ കെ സി വേണുഗോപാലിനെ ഡല്‍ഹിയില്‍ സി ബി ഐ ചോദ്യം ചെയ്തു . 2012 മെയ് മാസത്തില്‍ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ വസതിയില്‍ വെച്ചാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് പരാതിക്കാരിയായ സി ബി ഐ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്തത്
എട്ട് മാസത്തോളമായി ഈ കേസ് സി ബി ഐ അന്വേഷിക്കുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു. ലൈംഗികപീഡനം നടത്തിയെന്ന് പറയുന്ന സമയത്ത് കെ സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നു.
തിരുവനന്തപുരത്ത് വ വച്ച് ചോദ്യം ചെയ്യണമെന്നാണ് സി ബി ഐ പറഞ്ഞിരുന്നതെങ്കിലും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായി ഇ ഡി അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്ന് മാറാന്‍ കഴിയില്ലന്ന് സി ബി ഐ യെ അറിയിച്ചതിന്റെ ഫലമായിട്ടാണ് അവിടെ വെച്ച് ചോദ്യം ചെയ്തത്്.