കുവൈറ്റ് സിറ്റി: അനാശാസ്യ കേസില്‍ കുവൈറ്റില്‍ 20 പേര്‍ അറസ്റ്റില്‍. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 19 പേര്‍ സാല്‍മിയ പ്രദേശത്ത് നിന്നും, ഒരാള്‍ ഷാര്‍ഖില്‍ നിന്നുമാണ് പിടിയിലായത്.
അറസ്റ്റിലായവരില്‍ മൂന്ന് പുരുഷന്മാരും, 17 സ്ത്രീകളും ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ സെക്‌സ് പ്രചരിപ്പിച്ചതിനാണ് ഷാര്‍ഖില്‍ നിന്ന് ഒരു യുവതിയെ അറസ്റ്റു ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.