ഐഎസിനെ സഹായിക്കുന്നയാളെ കണ്ടെത്താൻ തിരുവനന്തപുരത്ത് എന്‍ഐഎ റെയ്ഡ് : ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു

തിരുവനന്തപുരം: ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും പരിശോധന. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കി.കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് ഐഎസ് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്.

© 2023 Live Kerala News. All Rights Reserved.