കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഫറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

കേസുമായി ബന്ധപ്പെട്ട് മെയ് 31 ന് ശ്രീനഗറില്‍ വെച്ച് ഫറൂഖ് അബ്ദുള്ളയെ ഇ ഡി മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2006 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന അബ്ദുള്ള തന്റെ പദവി ദുരുപയോഗം ചെയ്തതായും സാമ്പത്തിക തട്ടിപ്പ് നടത്തിയതായും തെളിഞ്ഞെന്നുമാണ് ഇഡി ആരോപിക്കുന്നു.

© 2024 Live Kerala News. All Rights Reserved.