ഈ അടുത്തായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊറോണ പിടിപെട്ടത്. കൊറോണ ഭേദപ്പെട്ടുവെങ്കിലും കരള്‍ രോഗം മൂര്‍ച്ഛിയ്ക്കുകയായിരുന്നു, ഇതോടെ ജൂണ്‍ 28 ന് ആയിരുന്നു മരണപ്പെട്ടത്. നിരവധി പേരാണ് മീനക്ക് ആശ്വാസ വാക്കുമായി എത്തിയത്.
ഇപ്പോഴിതാ, മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മീന നേരിട്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നു. വിദ്യസാഗറിന്റെ ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ് മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘നീ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാല്‍ വളരെ പെട്ടന്ന് എന്നന്നേക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി.
സ്നേഹവും പ്രാര്‍ത്ഥനയും അയച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ഞങ്ങളെ വര്‍ഷിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതില്‍ വളരെ ഞങ്ങള്‍ കൃതാര്‍ഥരാണ്. ആ സ്നേഹം അനുഭവിയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു’ മീന എഴുതി.