പി ടി ഉഷ രാജ്യസഭയിലേക്ക്; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: മലയാളി കായിക താരമായ പി.ടി ഉഷ രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉഷയെ അംഗമായി നാമനിർദേശം ചെയ്തു. വിവിധ മേഖലയിലെ പ്രഗത്ഭ്യം തെളിയിച്ചവർക്ക് നൽകുന്ന പരിഗണനയിൽ പി.ടി ഉഷയും സംഗീത സംവിധായകൻ ഇളയരാജയുമാണുള്ളത്.

രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ വഴി അറിയിച്ചു. ട്വിറ്ററിൽ പങ്കുവെച്ച പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രി അറിയിച്ചത്.

കായിക രംഗത്ത് ഉഷയുടെ സംഭാവനകൾ പ്രശസ്തമാണെന്നും കഴിഞ്ഞ കുറേ കാലമായി പുതിയ കായിക താരങ്ങളെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രയത്‌നത്തിലാണ് അവരെന്നും അദ്ദേഹം കുറിച്ചു. രാജ്യസഭാംഗമായതിൽ അവരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.