കോട്ടയം: ന്യൂസിലാൻഡിലെ ആദ്യ മലയാളി പൊലീസ് ഉദ്യോഗസ്ഥ എന്ന നേട്ടത്തിനുടമയായി പാലാ സ്വദേശിനി അലീന അഭിലാഷ്.ഓക്ലാൻഡിലാണ് ആദ്യ നിയമനം.
റോയൽ ന്യൂസിലൻഡ് പൊലീസ് കോളേജിൽ പരിശീലനം പൂർത്തിയാക്കിയ അലീന കോൺസ്റ്റബിൾ റാങ്കിലാണ് നിയമിതയായിരിക്കുന്നത്. ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പൂർത്തിയാക്കിയത് ശേഷമാണ് അലീന പൊലീസിൽ ജോലി നേടിയിരിക്കുന്നത്.
അലീന ആറാം ക്ലാസ് വരെ പഠിച്ചത് പാലാ ചവറ പബ്ലിക് സ്കൂളിലാണ്. പിന്നീട് അലീനയുടെ കുടുംബം ന്യൂസിലാൻഡിലെത്തി. പാമർസ്റ്റൺ നോർത്തിലാണ് ഈ കുടുംബം സ്ഥിരതാമസം.
ഉളളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഇരുപത്തിരണ്ടുകാരിയായ അലീന.