ലോക്കൽ ബ്രാൻഡുകൾ കിട്ടാനില്ല, വ്യാജ മദ്യ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി എക്‌സൈസ് ഇന്റലിജന്‍സ്. ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാജ മദ്യ വില്‍പ്പന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കരുതല്‍ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ബാറുകളിടലടക്കംപരിശോധന ശക്തമാക്കി. നേരത്തെ വ്യജ മദ്യ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്.

കേരളത്തിലെ ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ല. ഇതേ തുടര്‍ന്ന ബാറുകള്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യാജമദ്യം ഒഴുകിയേക്കുമെന്നാണ് വിലയിരുത്തല്‍. വ്യാജ മദ്യം നിര്‍മ്മിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

© 2024 Live Kerala News. All Rights Reserved.