ഷവര്‍മ്മ ഒരു സയലന്റ് കില്ലറാണ്; അതിനൊപ്പം കഴിക്കുന്ന മയോണൈസ് ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ കൊടുംവിഷം.

മലയാളിക്ക് അത്ര വളരെയധികം താല്പര്യമുള്ള ഒരു ജങ്ക് ഫുഡാണ് ഷവര്‍മ്മ. ഈ മറുനാടന്‍ വിഭവം ആരോഗ്യത്തിന് നല്ലതാണോ എന്നു ചോദിച്ചാല്‍ അല്ലെന്ന ഉത്തരമാകും ആരോഗ്യരംഗത്തുള്ള വിദഗ്ദര്‍ തരുക. ഷവര്‍മ്മ അഥവാ ഷ്വാര്‍മ്മ അറബ് രാജ്യങ്ങളിലെ ജനപ്രിയ ഭക്ഷണവിഭവങ്ങളിലൊന്നാണ്. തുര്‍ക്കികളാണ് ഷവര്‍മ്മയ്‌ക്ക് ജന്മം നല്‍കിയതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും അറബ് രാജ്യങ്ങളില്‍ ടര്‍ക്കി, കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവര്‍മ്മ ഉണ്ടാക്കാറുണ്ട്.

ഇറച്ചിക്കടയിൽ കോഴിയെ ഇറച്ചിയാക്കി ഷവർമ്മ കടയിൽ എത്താൻ 5-8 മണിക്കൂർ. ശർവമാ കടയിൽ അത് കഴുകി ക്ലീൻ ചെയ്ത് മസാലയൊക്കെ ഇട്ട് സെറ്റാക്കാൻ 3-4 മണിക്കൂർ . ഇത്രയും നേരം ഇറച്ചി പുറത്തു തന്നെ സൂക്ഷിച്ചാൽ ഇറച്ചിയിൽ അണുബാധ ഉണ്ടാകാൻ ചാൻസ് ഉണ്ട് .ചില കടക്കാർ തലേ ദിവസം തന്നെ മാറിനേറ്റ് ചെയ്ത് ഫ്രീസറിൽ വെക്കും .. ഇറച്ചി ഷവർമ ആയി വരുമ്പലേക്കും 20 മുതൽ 40 മണിക്കൂർ വരെ ആകും. കോർത്ത ഇറച്ചി മുഴുവനായി വിറ്റു പോയില്ലെങ്കിൽ ചിലർ അതുപോലെ തന്നെ ഫ്രീസറിൽ കയറ്റി പിറ്റേ ദിവസം തിരുകികയറ്റും …നമ്മുടെ നാട്ടിൽ ഒരു ചെറിയ ടൗണിൽ തന്നെ ഒരുപാട് ഷവർമ കടകൾ ഉള്ളത് കൊണ്ട് പാലകടകളിലും ബാക്കി ആകുന്നത് പതിവാണ് . ഷവർമ കടകൾക്ക് ലൈസൻസ് കൊടുക്കുന്നത് നിയന്ത്രിക്കുക മാത്രമാണ് പോംവഴി.

എന്നാല്‍ ചില രാജ്യങ്ങളില്‍ ഷവര്‍മ്മയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു തുടങ്ങി. പലതരത്തിലുള്ള ഷവര്‍മ്മകള്‍ മെട്രോ നഗരങ്ങളില്‍ സുലഭമാണെങ്കിലും ചിക്കന്‍ ഷവര്‍മ്മയ്‌ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയപ്പെടേണ്ടതില്ല. പൊള്ളത്തടി, കരള്‍രോഗം, കൊളസ്‌ട്രോള്‍, അമിതമായ ക്ഷീണം എന്നിവയ്‌ക്ക് ഷവര്‍മ്മ കാരണമാകും.
മൂന്ന് നേരവും ഷവര്‍മ്മയും കോളയും കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഇവരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങളാകും. തുടക്കത്തില്‍ പൊള്ളത്തടിയും കൊളസ്‌ട്രോളും ഇവരെ ബാധിക്കുകയും തുടര്‍ന്ന് പ്രമേഖം അടക്കമുള്ള വിട്ടുമാറാത്തെ രോഗങ്ങളിലേക്ക് ഷവര്‍മ്മയുടെ ഉപയോഗം എത്തിക്കുകയും ചെയ്യും.

വര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തെരഞ്ഞെടുപ്പും വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ കാരണമാവുന്നു.

കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല. 80 ഡ്രിഗ്രീ ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രഥമ സാധ്യത.ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ഥങ്ങളിലേക്കും ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ ഇത് കാരണമാവുന്നു. റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങളില്‍ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നു.

ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, നമ്മുടെ നാട്ടില്‍ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് ബാക്ടീരിയ കഴിക്കുന്ന ആളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാവുന്നു. വൈകി കഴിക്കുന്നതും ബാക്ടീരിയ പടരാന്‍ കാരണമാവുന്നു. മയോണൈസ് അണുബാധയേൽക്കാതെ സൂക്ഷിക്കാൻ വ്യാപാരികൾക്ക് അറിയാത്തതും കഴിയാത്തതുമാണ് പലപ്പോഴും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നത്…

© 2024 Live Kerala News. All Rights Reserved.