സംസ്ഥാനത്ത് ഏഴ് കാൻസർ ആശുപത്രികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ഏതാനും മാസങ്ങൾക്കുള്ളിൽ 3 കാൻസർ ആശുപത്രികൾ കൂടി കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ വെറ്ററിനറി കോളേജ് (ദിഫു), ഡിഗ്രി കോളേജ് (വെസ്റ്റ് കർബി ആംഗ്ലോംഗ്), അഗ്രികൾച്ചറൽ കോളേജ് (കൊലോംഗ, വെസ്റ്റ് കർബി ആംഗ്ലോംഗ്) എന്നിവ ഉൾപ്പെടുന്ന വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 500 കോടിയിലധികം വരുന്ന ഈ പദ്ധതികൾ മേഖലയിൽ നൈപുണ്യത്തിനും തൊഴിലിനും പുതിയ അവസരങ്ങൾ കൊണ്ടുവരും. 2950 അമൃത് സരോവർ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. ഏകദേശം 1150 കോടി രൂപ ചെലവിൽ സംസ്ഥാനം ഈ അമൃത് സരോവർ വികസിപ്പിക്കും.