‘വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശി, രാജ്യത്തിന്റെ ഐക്യഭാവനയുടെ പ്രതീകം’: പ്രധാനമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലോചിതമായി മതത്തെ ഗുരു പരിഷ്കരിച്ചു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ മലയാളികൾക്കും എന്റെ വിനീതമായ കൂപ്പുകൈ എന്ന് മലയാളത്തിൽ തുടങ്ങിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

വർക്കല ദക്ഷിണേന്ത്യയിലെ കാശിയാണെന്നും രാജ്യത്തിന്റെ ഐക്യഭാവനയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന തന്റെ വികസന നയം, ഗുരുചിന്തയുടെ ഭാഗമാണെന്ന് പറഞ്ഞ മോദി ഗുരുദര്‍ശനം മനസിലാക്കിയാല്‍ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.