ജി20 ഉച്ചകോടി: വേദിയായി പരിഗണിക്കുന്നവയിൽ കൊച്ചിയും, നീക്കം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടർന്ന്

കൊച്ചി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറിന് കൊച്ചിയും വേദിയാകുമെന്ന് റിപ്പോര്‍ട്ട്. 2023ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടികള്‍, രാജ്യത്തൊട്ടാകെ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സെമിനാര്‍ നടത്താന്‍ കൊച്ചിയും പരിഗണിക്കപ്പെടുന്നതെന്നാണ് ലഭ്യമായ വിവരം. വിദേശകാര്യ മന്ത്രാലയത്തിനാണ് യോഗങ്ങളുടെ മേല്‍നോട്ട ചുമതല.

ജി20 ഉച്ചകോടിയുടെ ഭാഗമായി 200ലധികം യോഗങ്ങളും സെമിനാറുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. സെമിനാറിനായി കൊച്ചിയോടൊപ്പം ഗുജറാത്തും പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതിന്റെ ഭാഗമായി ജി20 സംഘടനയുടെ പ്രതിനിധികള്‍, വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഈനം ഗംഭീറിന്റെ നേതൃത്വത്തിൽ ഈ മാസം 21,22 തിയതികളിൽ കൊച്ചി സന്ദര്‍ശിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.