കൊച്ചി: മേക്കപ്പിന്റെ മറവില്‍ ലൈംഗിത അതിക്രമം നടത്തിയ കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബുധനാഴ്ച മുതല്‍ നാലു ദിവസം പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ട്. നാലു കേസുകളിലും ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം. അനീസ് അന്‍സാരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പാസ്‌പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നും, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
അനീസിനെതിരെ മൊത്തം ഏഴ് കേസുകളാണ് ലഭിച്ചത്. ഇതില്‍ നാല് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ ദിനത്തില്‍ മേക്കപ്പിനായി എത്തിയപ്പോള്‍ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് അനീസിനെതിരെ ലഭിച്ച പരാതി. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന വിദേശമലയാളിയായ യുവതിയാണ് പരാതിയുമായി അവസാനമായി രംഗത്തെത്തിയത്.