ഉംറ കര്‍മ്മത്തിന് പോയതിന് സി.പി.ഐ.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായത് കാലം കരുതിവെച്ച കാവ്യനീതി:സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഉംറ കര്‍മ്മത്തിന് കുടുംബസമേതം പോയതിന് സി.പി.ഐ.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായത് കാലം കരുതിവെച്ച കാവ്യനീതിയാണെന്ന് സന്ദീപ് വാര്യര്‍.

”കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയോഗിക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടിയെ നേരില്‍ കണ്ട് അഭിനന്ദിച്ചു. ഒരിക്കല്‍ ഉംറ കര്‍മ്മത്തിന് കുടുംബസമേതം പോയതിന് സി.പി.ഐഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനാക്കി ബി.ജെ.പി നിയോഗിച്ചിരിക്കുന്നു. കാലം കരുതിവച്ച കാവ്യനീതി എന്നാല്‍ ഇതൊക്കെയാണ്,” സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

കഴിഞ്ഞദിവസമാണ് അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.