കൊച്ചി : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് വി. ശിവന്‍ കുട്ടിയും ചെങ്ങന്നൂരില്‍ സജി ചെറിയാനും ജയിച്ചത് എസ്ഡിപിഐ വോട്ട് വാങ്ങിയെന്ന് അഡ്വ. ജയശങ്കര്‍. സ്വകാര്യ മാധ്യമത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുകളില്‍ സിപിഎം എസ്ഡിപിഐയുടെ സഹായം കൈപ്പറ്റുന്നുണ്ട്. അതുകൊണ്ടാണ് സിപിഎം അവരെ എതിര്‍ക്കാന്‍ ഭയപ്പെടുന്നത്. പത്തനംതിട്ട നഗരസഭ സിപിഎമ്മും എസ്ഡിപിഐയും ഒരുമിച്ചാണ് ഭരിക്കുന്നത്.
കേരളത്തിലെ ഇടത് പക്ഷവും യുഡിഎഫും തരം പോലെ ന്യൂനപക്ഷ വര്‍ഗീയതയുടെ ഗുണഭോക്താക്കളാണ്. ഭൂരിപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടതെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ല. എല്ലാ തരത്തിലുള്ള വര്‍ഗീയതകളും ഒരേ പോലെ എതിരക്കപ്പെടേണ്ടതാണ്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമി ഇടത് പക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. 2021ല്‍ അവര്‍ യുഡിഎഫുമായി സഹകരണത്തില്‍ ആയിരുന്നു. ഇതോടെയാണ് സിപിഎമ്മിന് വെല്‍ഫെയര്‍ പാര്‍ട്ടി കൊള്ളരുതാത്തവര്‍ ആയത്. അതുവരെ ഇരുപാര്‍ട്ടികളും പരസ്പരം പിന്തുണച്ചിരുന്നെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.