ഹനുമാൻ ജയന്തി ഘോഷയാത്രക്കു നേരെയുള്ള ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ, സ്ഥലത്ത് കേന്ദ്രസേനയും, ദ്രുതകർമ്മ സേനയും

ഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഡൽഹിയിലെ ജഹാംഗീർ പുരിയിലുണ്ടായ സംഘർഷത്തിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. ഇതുവരെ ഇരുപത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, കവർച്ചാക്കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ള പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.

മുഖ്യ ആസൂത്രകരായ അൻസാർ, അസ്‌ലം എന്നിവരെ ഇന്നലെ രോഹിണി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജഹാംഗീർ പുരിയിൽ ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനയും, ദ്രുതകർമ്മ സേനയും തുടരുകയാണ്.

© 2022 Live Kerala News. All Rights Reserved.