ന്യൂദല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടിവന്നാല്‍ താന്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് രോബര്‍ട്ട് വാദ്രാ. ജനങ്ങള്‍ അവരുടെ പ്രതിനിധിയായി തന്നെ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരോട് വാദ്ര പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടതില്‍ തനിക്ക് നിരാശയില്ലെന്ന് വ്യക്തമാക്കിയ വാദ്രാ തന്റെ ഭാര്യയായ പ്രിയങ്കാ ഗാന്ധിയെ പുകഴ്ത്തുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിക്ക് പത്തില്‍ പത്ത്മാര്‍ക്കും നല്‍കുമെന്ന് വാദ്ര പറഞ്ഞു. മഹാകാല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും വഴി ഇന്‍ഡോറില്‍വെച്ചായിരുന്നു റോബര്‍ട്ട് വാദ്രയുടെ അഭിപ്രായപ്രകടനം.