ഇന്ന് പ്രധാനമന്ത്രി മുദ്ര യോജന, PMMY യുടെ 7-ാം വാർഷികമാണ്. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, അല്ലെങ്കിൽ സൂക്ഷ്മ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ആരംഭിച്ചു.
പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചതിന് ശേഷം 18.60 ലക്ഷം കോടി രൂപയുടെ 34 കോടി 42 ലക്ഷത്തിലധികം വായ്പകൾ അനുവദിച്ചതായി എഐആർ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. മൊത്തം വായ്പകളുടെ 68 ശതമാനവും വനിതാ സംരംഭകർക്ക് അനുവദിച്ചിട്ടുണ്ട്. ഏകദേശം 22 ശതമാനം വായ്പകളും നവസംരംഭകർക്ക് നൽകിയിട്ടുണ്ട്.
ഈ സ്കീം, പ്രത്യേകിച്ച് ചെറുകിട ബിസിനസ്സുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയും താഴെത്തട്ടിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്തു. പ്രധാൻ മന്ത്രി മുദ്ര യോജന PMMY ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും ചിറകുകൾ നൽകി,