കൊച്ചി | വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചി കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍ പിടിയില്‍. വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലറും യൂത്ത്‌കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.
കാഞ്ഞങ്ങാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാണ് കേസ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. രണ്ട് ലക്ഷം രൂപ പ്രതികള്‍ കാഞ്ഞങ്ങാട് സ്വദേശിയുടെ എക്കൗണ്ടില്‍ നിന്ന് കൈക്കലാക്കിയതായാണ് പരാതി