‘മഹാമാരിക്കാലത്ത് ഇന്ത്യയിൽ ആരും പട്ടിണി കിടന്നില്ല‘: പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യയിലെ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചതായി അന്താരാഷ്ട്ര നാണയ നിധി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന പദ്ധതി മഹാമാരിക്കാലത്ത് ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തിയെന്നും ഐ എം എഫ് നിരീക്ഷിച്ചു.
2019ൽ ഇന്ത്യയിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഒരു ശതമാനത്തിൽ താഴെയായിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലും അത് ഉയരാതെ കാക്കാൻ ഇന്ത്യക്ക് സാധിച്ചത് വലിയ നേട്ടമാണെന്ന് ഐ എം എഫ് വ്യക്തമാക്കി.
ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാൻ ഭക്ഷ്യ സബ്സിഡിയിലൂടെ ഇന്ത്യക്ക് സാധിച്ചു. നൂറ്റിമുപ്പത് കോടിക്ക് മുകളിൽ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത് അഭുതകരമായ നേട്ടമാണ്. സമ്പൂർണ്ണ ദാരിദ്യ നിർമ്മാർജ്ജനത്തിന് തുല്യമായ നേട്ടമാണ് ഇതെന്ന് ഐ എം എഫ് വിശദമാക്കി.

അതേസമയം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന 2022 സെപ്റ്റംബർ വരെ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചു. 2020 മാർച്ചിൽ കൊവിഡ് ലോക്ക്ഡൗൺ കാലത്തായിരുന്നു പദ്ധതി ആരംഭിച്ചത്. സാധാരണ ലഭ്യമാകുന്ന റേഷന് പുറമെ പ്രതിമാസം 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ ശരാശരി ഓരോ പൗരനും പദ്ധതി പ്രകാരം ലഭിക്കുന്നു. ശരാശരി 4 അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇതിൻ പ്രകാരം 20 കിലോ ഭക്ഷധാന്യങ്ങൾ പ്രതിമാസം ലഭിക്കും.

© 2024 Live Kerala News. All Rights Reserved.