പാക്കിസ്ഥാൻ സ്‌പോൺസേർഡ് തീവ്രവാദികളെ വില്ലന്മാരാക്കിയ വിജയുടെ ബീസ്റ്റിന് കുവൈത്തിൽ വിലക്ക് ,

വിജയിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് കുവൈറ്റില്‍ വിലക്ക് പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ചിത്രം നിരോധിച്ചതെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാൻ സ്‌പോൺസേർഡ് തീവ്രവാദികളെ വില്ലന്മാരാക്കിയതായിരിക്കും വിലക്കിന് കാരണമെന്ന് അനൗദ്യോഗിക വൃത്തങ്ങളിൽ നിന്നും കിട്ടിയ വിവരമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട് .കരുണാനിധി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സണ്‍ പിക്‌ചേഴ്‌സാണ് ബീസ്റ്റിന്റെ നിര്‍മാതാക്കള്‍. വീര രാഘവന്‍ എന്ന ഇന്ത്യന്‍ ചാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

© 2024 Live Kerala News. All Rights Reserved.