രാജേഷ്പിള്ളയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും മഞ്ജുവും ജയസൂര്യയും ഒന്നിക്കുന്നു…

രാജേഷ് പിള്ളയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകൻമാരായി ഒരു സൈക്കോ ത്രില്ലർ ഒരുങ്ങുന്നു. ഇരുവർക്കും നായികാ കഥാപാത്രത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിലെ സുപ്രധാന കഥാപാത്രമാകുന്ന ആ നായിക ആരെന്നുള്ള ആകാംക്ഷയ്ക്ക്  വിരാമമായി. മഞ്ജു വാര്യരാകും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്വപ്നക്കൂട്, ഗുലുമാൽ, കിലുക്കം കിലുകിലുക്കം എന്നിവയാണ് ഇതിന് മുമ്പ് ചാക്കോച്ചനും ജയസൂര്യയും ഒരുമിച്ച ചിത്രങ്ങൾ.

രാജേഷ് പിള്ളയുടെ നാലാമത്തെ ചിത്രമാണ് ഇത്. ഹൃദയത്തിൽ സൂക്ഷിക്കാൻ, ട്രാഫിക്, മിലി എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ

Jayasury Photo Courtesy: Metromatnee.com

© 2024 Live Kerala News. All Rights Reserved.