പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസണും തമ്മിൽ വെർച്വലായി ചേർന്ന യോഗത്തിലാണ് 282 മില്യൺ ഡോളറിന്റെ കരാറായത്. സാമ്പത്തിക സഹകരണത്തിനും വാണിജ്യ ബന്ധത്തിനും സഹകരിക്കുന്ന കരാർ ഒപ്പിടുന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയൻ വാണിജ്യ മന്ത്രി ഡാൻ ടെഹാനും പങ്കെടുത്തു.
6000ത്തോളം മേഖലകളിലാണ് വാണിജ്യ കരാറിന്റെ ഫലം ലഭിക്കുക. ആഭരണം, തുണിത്തരങ്ങൾ, തുകൽ, ഫർണീച്ചർ, യന്ത്രസാമഗ്രികൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവർക്ക് വലിയ അവസരമാണ് കരാറിലൂടെ ഉണ്ടാകുന്നത്. ‘കുറഞ്ഞ സമയത്തിനകം ഇത്ര പ്രധാനപ്പെട്ട കരാറിൽ സമവായമുണ്ടായത് ഇരു രാജ്യങ്ങളും തമ്മിലെ പരസ്‌പര വിശ്വാസത്തെ കാണിക്കുന്നു.’ കരാർ ഒപ്പിടുന്ന വേദിയിൽ മോദി അഭിപ്രായപ്പെട്ടു. ഇന്തോ- പസഫിക് മേഖലയിലെ വിതരണ ശൃംഖലയിലെ പ്രതിരോധ ശേഷിയും സ്ഥിരതയും വർദ്ധിപ്പിക്കാൻ കരാറിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.