മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് തമിഴ് നടന്‍ അജിത്തിനെ. ഇപ്പോഴിതാ താരം കേരളത്തിലെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പാലക്കാട് പെരുവമ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ആയുര്‍വേദ ചികിത്സയ്ക്ക് ആയി പാലക്കാട് ഗുരുകൃപയില്‍ എത്തിയ താരം ക്ഷേത്രത്തിലും ദര്‍ശനം നടത്തുകയായിരുന്നു. മുണ്ടും മേല്‍മുണ്ടും അണിഞ്ഞാണ് അജിത് ക്ഷേത്രത്തിലെത്തിയത്. പുലര്‍ച്ചെ അപ്രതീക്ഷിതമായെത്തിയ സന്ദര്‍ശകനെ കണ്ട ഞെട്ടലിലാണ് ഭാരവാഹികളും നാട്ടുകാരുമെല്ലാം. പുലര്‍ച്ചെ 4.30 ന് എത്തിയ അദ്ദേഹം തൊഴുത് വഴിപാടുകള്‍ നേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ ഭാരവാഹികളോടൊപ്പവും വിവരമറിഞ്ഞെത്തിയ അയല്‍വാസികളോടൊത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തതിനുശേഷം 5 മണിയോടെ മടങ്ങി.