പാക് ഭീകരൻ അജ്മൽ കസബിന്റെ വിശദമായ വിവരങ്ങൾ ഇന്ത്യക്ക് നൽകിയത് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് മാർച്ച് 30ന് അവകാശപ്പെട്ടു. അജ്മൽ കസബിന്റെ അഡ്രസ് എവിടെയാണെന്ന വിവരം ഇന്ത്യക്ക് നൽകിയത് നവാസ് ഷെരീഫാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പങ്കെടുത്ത ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഅമ്മർ ഗദ്ദാഫി, ഒസാമ ബിൻ ലാദൻ, സദ്ദാം ഹുസൈൻ എന്നിവരിൽ നിന്ന് ഷെരീഫ് ഫണ്ട് സ്വീകരിച്ചതായും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതോടെ ഇമ്രാൻ ഖാന്റെ സർക്കാർ തകർച്ച നേരിടുകയാണ്. അവിശ്വാസ വോട്ടെടുപ്പ് ഉടൻ നടക്കും.