‘മുസ്ലീം സമുദായം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ഒപ്പം, മറ്റു പാർട്ടികളുടെ മുതലെടുപ്പ് അവർ തിരിച്ചറിഞ്ഞു ; ഉത്തർ പ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി

ലഖ്‌നൗ: മുസ്ലീം സമുദായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വളരെ വിശ്വാസമാണെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. മുസ്ലീം ജനത ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ കാലങ്ങളായി മറ്റ് പാർട്ടിക്കാർ നടത്തിവന്നിരുന്ന മുതലെടുപ്പ് സമുദായം തിരിച്ചറിഞ്ഞുവെന്നും അൻസാരി പറഞ്ഞു.

‘ഏറെ കാലമായി എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ച് കൊണ്ടിരുന്ന തെറ്റിദ്ധാരണകൾ ജനങ്ങൾ തള്ളി. മുസ്ലീം സമുദായം ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ്. മോദിയെയും യോഗിയെയും അവർക്ക് വിശ്വാസമാണ്. ബി.ജെ.പി അവതരിപ്പിച്ച ക്ഷേമപദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്തു. സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് സര്‍ക്കാർ ജാതിയും മതവും നോക്കാറില്ല. രാജ്യത്ത് മുസ്ലീങ്ങള്‍ക്കും സുരക്ഷിത ബോധം വര്‍ദ്ധിച്ചു. ഇത്രയും നാളും മതങ്ങളുടെ പേരില്‍ വിഘടിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് മറ്റ് പാർട്ടിക്കാർ ശ്രമിച്ചത്’, അൻസാരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.